“പോളിംഗ് ബൂത്തിൽ കാമറ വച്ചിട്ടുണ്ട്!”

12:55 AM Apr 17, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ​മാ​ർ ബി​ജെ​പി​ക്കാ​ണോ വോ​ട്ട് ചെ​യ്യു​ന്ന​ത് എ​ന്നു​റ​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പോ​ളിം​ഗ് ബൂ​ത്തി​ൽ കാ​മ​റ​ക​ൾ വ​ച്ചി​ട്ടു​ണ്ടെ​ന്ന് ഗു​ജ​റാ​ത്തി​ലെ ബി​ജെ​പി എം​എ​ൽ​എ. ബി​ജെ​പി​ക്കാ​യി വോ​ട്ട് ചെ​യ്യാ​ത്ത​വ​രെ മോ​ദി ഈ ​കാ​മ​റ​യി​ലൂ​ടെ തി​രി​ച്ച​റി​യു​മെ​ന്നാ​ണ് എം​എ​ൽ​എ ര​മേ​ഷ് ക​ത്താ​ര​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം.

വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രും ചി​ഹ്ന​വും ഉ​ണ്ടാ​കും അ​ത് നോ​ക്കി വോ​ട്ട് ചെ​യ്താ​ൽ മാ​ത്രം മ​തി. വോ​ട്ട് ആ​ർ​ക്കാ​ണ് ചെ​യ്യു​ന്ന​ത് എ​ന്ന് മോ​ദി​ക്ക് കാ​മ​റ വ​ഴി കാ​ണാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്ന് ഓ​ർ​മ വേ​ണ​മെ​ന്നും ര​മേ​ഷ് ക​ത്താ​ര താ​ക്കീ​ത് ന​ൽ​കു​ന്നു.

ബി​ജെ​പി​ക്കാ​ണോ കോ​ണ്‍ഗ്ര​സി​നാ​ണോ വോ​ട്ട് ചെ​യ്ത​തെ​ന്ന് കൃ​ത്യ​മാ​യി അ​റി​യാ​ൻ ക​ഴി​യും. ആ​ധാ​ർ കാ​ർ​ഡ് ഉ​ൾ​പ്പെടെ എ​ല്ലാ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളി​ലും വോ​ട്ട​ർ​മാ​രു​ടെ ഫോ​ട്ടോ പ​തി​ച്ചി​ട്ടു​ണ്ട്. ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ൽ ആ​ർ​ക്കും ജോ​ലി ല​ഭി​ക്കില്ലെ​ന്നും ബി​ജെ​പി എം​എ​ൽ​എ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു.