ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രചെയ്ത ഹെലികോപ്റ്ററിൽനിന്നു ദുരൂഹസാഹചര്യത്തിൽ പുറത്തെത്തിച്ച പെട്ടിയെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കണമെന്ന് കോൺഗ്രസ്.
വെള്ളിയാഴ്ച കർണാടകയിലെ ചിത്രദുർഗയിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയപ്പോഴാണു ഹെലികോപ്റ്ററിൽ നിന്നും പെട്ടി പുറത്തെത്തിച്ച് വാഹനത്തിൽ കടത്തിക്കൊണ്ടുപോയത്.
ഹെലികോപ്റ്റർ ഇറങ്ങിയ ഉടൻ പകർത്തിയ വീഡിയോയിൽ ഒരു വലിയ പെട്ടി കുറച്ചുപേർ ചേർന്ന് എടുത്ത് ഇന്നോവയിൽ കയറ്റി അതിവേഗത്തിൽ പുറത്തേക്ക് ഓടിച്ചുപോകുന്ന ദൃശ്യം പതിഞ്ഞിരുന്നു.
ബിജെപി രാജ്യത്തെ ഏറ്റവും സന്പന്നമായ പാർട്ടിയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ കണക്കിൽപ്പെടാത്തത്ര തുക മോദി ചെലവഴിക്കുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽ നിന്ന് ഇറക്കിയ കറുത്ത പെട്ടി രണ്ടുപേർ ചേർന്നാണ് കൊണ്ടുപോയത്. ഈ വാഹനം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽപ്പെട്ടതല്ല.
സംഭവത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണം. രാജ്യത്തെ നിയമത്തിaaനും മുകളിലാണ് താനെന്നാണു മോദിയുടെ വിചാരമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മോദിയുടെ ഹെലികോപ്റ്ററിൽനിന്നു പെട്ടി: തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്ന് കോൺഗ്രസ്
12:11 AM Apr 15, 2019 | Deepika.com