ലെത്പോറ ഭീകരാക്രമണം: അഞ്ചാം പ്രതിയും പിടിയിൽ
12:11 AM Apr 15, 2019 | Deepika.com
ന്യൂഡൽഹി: 2017ൽ പുൽവാമയിലെ ലെത്പോറയിൽ അഞ്ചു സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചാം പ്രതിയും എൻഐഎയുടെ പിടിയിലായി. പുൽവാമ സ്വദേശി ഇർഷാദ് അഹമ്മദ് റേഷിയാണ് അറസ്റ്റിലായത്. 2017 ഡിസംബർ 30, 31 തീയതികളിൽ ഫർദീൻ അഹമ്മദ്, മൻസൂർ ബാബാ, പാക് പൗരൻ അബ്ദുൾ ഷക്കൂർ എന്നിവർക്ക് സിആർപിഎഫ് ക്യാന്പിലേക്ക് വഴിയൊരുക്കിയ ഇയാൾ കാഷ്മീർ താഴ്വരയിൽ ജയ്ഷിനുവേണ്ടി പ്രവർത്തിച്ചുവരികയായിരുന്നു. മൂന്നു ഭീകരരും പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.