ജാംനഗർ: ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ അച്ഛൻ അനിരുദ്ധ്സിംഗും സഹോദരി നൈനാബയും കോൺഗ്രസിൽ ചേർന്നു. കാലാവാഡ് നഗരത്തിൽ നടന്ന റാലിയിലാണ് ഇരുവരും കോൺഗ്രസ് അംഗത്വമെടുത്തത്.
പട്ടേൽ സംവരണ പ്രക്ഷോഭ നായകൻ ഹാർദിക് പട്ടേലും റാലിയിൽ പങ്കെടുത്തിരുന്നു. രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ കഴിഞ്ഞമാസം ബിജെപിയിൽ ചേർന്നിരുന്നു. ജാംനഗർ സ്വദേശിയായ രവീന്ദ്ര ജഡേജ ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനുവേണ്ടിയാണു കളിക്കുന്നത്.
രവീന്ദ്ര ജഡേജയുടെ അച്ഛനും സഹോദരിയും കോൺഗ്രസിൽ ചേർന്നു
12:11 AM Apr 15, 2019 | Deepika.com