ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്ത മിനിമം വരുമാന പദ്ധതിക്കു ദരിദ്രവിഭാഗങ്ങളിൽനിന്നു വലിയ സ്വാഗതം. ഒരു ഇംഗ്ലീഷ് ചാനൽ ആപ് ഉപയോഗിച്ചു നടത്തിയ സർവേയിൽ51 ശതമാനം പേർ ഈ പദ്ധതി ദാരിദ്ര്യം കുറയ്ക്കാൻ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു. 39 ശതമാനം പേർ ദാരിദ്ര്യം കുറയ്ക്കില്ലെന്നും പറഞ്ഞു.
താഴ്ന്ന വരുമാനക്കാരിൽ 71 ശതമാനം പദ്ധതിയെ സ്വാഗതം ചെയ്തപ്പോൾ ഉയർന്ന വരുമാനക്കാരിൽ 63 ശതമാനം എതിർത്തു. ഗ്രാമീണരിൽ 67 ശതമാനം സ്വാഗതം ചെയ്തു. ബിജെപി അനുകൂലികളിൽ 22 ശതമാനം പദ്ധതിയെ അനുകൂലിച്ചു. 68 ശതമാനം എതിർത്തു.
ദരിദ്രർക്കു പണം കൈമാറുന്ന പദ്ധതിക്കു വിവിധ സംസ്ഥാനങ്ങളിൽ ലഭിച്ച പിന്തണ (ശതമാനം) ഇപ്രകാരം: ഉത്തർപ്രദേശ് 58, മഹാരാഷ്ട്ര 51, മധ്യപ്രദേശ്- രാജസ്ഥാൻ 47, ദക്ഷിണ സംസ്ഥാനങ്ങൾ 60.
മിനിമം വരുമാന പദ്ധതിക്കു സ്വാഗതം
01:25 AM Mar 27, 2019 | Deepika.com