തമിഴ്നാട്ടിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ആറു പേർ മരിച്ചു
12:54 AM Mar 27, 2019 | Deepika.com
ചെന്നൈ: തമിഴ്നാട്ടിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ആറു പേർ വിഷവാതകംശ്വസിച്ച് മരിച്ചു. ചെന്നൈക്കടുത്ത് ശ്രീപെരുന്പദൂരിലാണു സംഭവം. കൃഷ്ണമൂർത്തി(53), മക്കളായ കണ്ണൻ(23), കാർത്തിക്(23) എന്നിവർ തങ്ങളുടെ അപ്പാർട്ട്മെന്റിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കവേയായിരുന്നു അപകടം. ഇവരെ രക്ഷപ്പെടുത്താനിറങ്ങിയ പരമശിവം, സുരധ, ലക്ഷ്മികാന്ത് എന്നിവരും മരിച്ചു.