പാറ്റ്ന: ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് രണ്ട് ബംഗ്ലാദേശുകാരെ പാറ്റ്ന ജംഗ്ഷൻ റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്തു. ഇവരിൽനിന്നു ജമ്മു കാഷ്മീരിലെ സൈനിക നീക്കം സംബന്ധിച്ച രേഖകൾ കണ്ടെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജമ്മു-കാഷ്മീരിലെ കേന്ദ്ര സേനാ വിന്യാസവുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകളും ഐഎസിന്റെ പോസ്റ്ററുകളും ലഘുലേഖകളും ഇവരിൽനിന്നു കണ്ടെടുത്തതായി ബിഹാർ പോലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് അറിയിച്ചു.
ജാമിയത്ത് ഉൾ- മുജാഹിദീൻ, ഇസ്ലാമിക് സ്റ്റേറ്റ് ബംഗ്ലാദേശ് എന്നീ ഭീകര സംഘടനകളുമായി ബന്ധമുള്ള ബംഗ്ലാദേശിലെ ജൈനേദാ ജില്ലക്കാരായ ഖൈരുൾ മണ്ഡൽ, അബു സുൽത്താൻ എന്നിവരാണ് പിടിയിലായതെന്നും ബിഹാർ പോലീസ് ഭീകര വിരുദ്ധ സ്ക്വാഡ് കൂട്ടിച്ചേർത്തു.
പാറ്റ്നയിൽ ഐഎസ് പോസ്റ്ററുകളുമായി ഭീകരർ പിടിയിൽ
12:54 AM Mar 27, 2019 | Deepika.com