റായ്പുർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സുരക്ഷാ സേന നാലു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു.
ഇന്നലെ രാവിലെ ആറിന് ചിന്തൽനർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കർക്കൻഗുഡ വനത്തിലായിരുന്നു ഏറ്റുമുട്ടൽ. സിആർപിഎഫിന്റെ കമാൻഡോ ബറ്റാലിയൻ കോബ്രയാണ് മാവോയിസ്റ്റ് വേട്ടയ്ക്കു നേതൃത്വം നല്കിയത്.
ഒരു ഇൻസാസ് തോക്കും രണ്ട് .303 തോക്കുകളും ഏറ്റുമുട്ടൽ നടന്ന പ്രദേശത്തുനിന്നു കണ്ടെടുത്തു. ബസ്തർ ലോക്സഭാ മണ്ഡലത്തിൽ ഏപ്രിൽ 11, 18, 23 തീയതികളിലാണ് തെരഞ്ഞെടുപ്പ്.
ഛത്തീസ്ഗഡിൽ നാലു മാവോയിസ്റ്റുകളെ വധിച്ചു
12:54 AM Mar 27, 2019 | Deepika.com