ന്യൂഡൽഹി: കേരളത്തിലെ മൂന്ന് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശിപാർശ ചെയ്തു.
കോണ്‍റാഡ് സ്റ്റാൻസ്ലാവസ് ഡയസ്, സി.പി. മുഹമ്മദ് നിയാസ്, കെ.കെ. പോൾ എന്നിവരുടെ പേരുകളാണ് ശിപാർശ ചെയ്തത്. ഹൈക്കോടതി കൊളീജിയം 2018 ഏപ്രിൽ 12നു ശിപാർശ ചെയ്ത ഈ പേരുകൾ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി, ജസ്റ്റീസുമാരായ എസ്.എ. ബോബ്ഡെ, എൻ.വി. രമണ എന്നിവരടങ്ങിയ കൊളീജിയം യോഗം അംഗീകരിക്കുകയായിരുന്നു. കൊളീജിയം ശിപാർശ കേന്ദ്ര നിയമ മന്ത്രാലയം അംഗീകാരം നൽകുന്നതോടെ നിയമനം നടത്തി വിജ്ഞാപനം പുറപ്പെടുവിക്കും.
മൂന്ന് അഭിഭാഷകരെ ജഡ്ജിമാരാക്കാൻ കൊളീജീയം ശിപാർശ
12:54 AM Mar 27, 2019 | Deepika.com