ബംഗളൂരു: ജെഡി-എസ് അധ്യക്ഷൻ ദേവ ഗൗഡ മത്സരിക്കുന്ന തുംകൂറിൽ കോൺഗ്രസ് വിമതൻ പത്രിക നല്കി. സിറ്റിംഗ് എംപി എസ്.പി. മുദ്ദഹനുമേഗൗഡയാണു വിമതനായി രംഗത്തുള്ളത്. സീറ്റ് വിഭജനത്തിൽ തുംകൂർ മണ്ഡലം ജെഡി-എസിനാണു കിട്ടിയത്. മുദ്ദഹനുമേഗൗഡ ഒഴികെയുള്ള എല്ലാ സിറ്റിംഗ് കോൺഗ്രസ് എംപിമാർക്കും സീറ്റ് ലഭിച്ചിരുന്നു. മുദ്ദഹനുമേഗൗഡയ്ക്കു സീറ്റ് ലഭിക്കാൻ ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വരയും രംഗത്തെത്തിയിരുന്നു. എന്നാൽ ദേവഗൗഡ മത്സരിക്കാനെത്തിയതോടെ പരമേശ്വര പിന്മാറുകയായിരുന്നു. ജി.എസ്. ബാസവരാജ് ആണു ബിജെപി സ്ഥാനാർഥി.
ഇന്നലെ തുംകൂറിൽ ദേവഗൗഡ പത്രിക നല്കി. ബിജെപിയെ പരാജയപ്പെടുത്താൻ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ കോൺഗ്രസ്, ജെഡിഎസ് പ്രവർത്തകരോട് ദേവഗൗഡ ആഹ്വാനം ചെയ്തു.
തുംകൂറിൽ ദേവഗൗഡയ്ക്കെതിരേ കോൺഗ്രസ് റിബൽ
01:00 AM Mar 26, 2019 | Deepika.com