ന്യൂഡൽഹി: പാരാലിംബിക് മത്സരവിജയി ദീപ മാലിക് ബിജെപിയിൽ ചേർന്നു. ബിജെപി ഹരിയാന യൂണിറ്റ് ചീഫ് സുഭാഷ് ബരാലയും ജനറൽ സെക്രട്ടറി അനിൽ ജയിനും പങ്കെടുത്ത ചടങ്ങിൽ ദീപയ്ക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വം നല്കി. രാജ്യത്തിന്റെ അഭിമാനമായ ദീപ മാലിക് ബിജെപിയിലെത്തുന്നതു പാർട്ടിക്കു കരുത്തുപകരുമെന്നു സുഭാഷ് ബരാല പറഞ്ഞു.
ഹരിയാനയിലെ ലോക്സഭാ സ്ഥാനാർഥികളെ ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ, ദീപയുടെ സ്ഥാനാർഥിത്വ പ്രഖ്യാപനം ഉടനുണ്ടായേക്കും.
പരാലിംബിക് അത്ലറ്റ് ദീപ മാലിക് ബിജെപിയിൽ
01:00 AM Mar 26, 2019 | Deepika.com