സാംഗ്ലി: മഹാരാഷ്ട്രയിൽ കോൺഗ്രസിനു വൻ തിരിച്ചടി. മുൻ കേന്ദ്രമന്ത്രിയും യുവനേതാവുമായ പ്രതീക് പാട്ടീൽ കോൺഗ്രസിൽനിന്നു രാജിവച്ചു. സാംഗ്ലിയിൽനിന്നു രണ്ടു തവണ ലോക്സഭാംഗമായിട്ടുള്ള പ്രതീക് പാട്ടീൽ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി വസന്ത്ദാദാ പാട്ടീലിന്റെ കൊച്ചുമകനാണ്.
സ്വാഭിമാനി ഷേത്കാരി സംഘാതന നേതാവ് രാജു ഷെട്ടിക്ക് സാംഗ്ലി സീറ്റ് നല്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. പ്രതീക് പാട്ടീലിന്റെ പ്രതിഷേധത്തിനു കാരണം ഇതാണ്. വസന്ത്ദാദാ പാട്ടീലിന്റെ കുടുംബത്തെ കോൺഗ്രസിന് ആവശ്യമില്ലെന്നും അതിനാൽ രാജിവയ്ക്കുകയാണെന്നും പ്രതീക് കോൺഗ്രസ് നേതൃത്വത്തിനയച്ച കത്തിൽ പറഞ്ഞു.
പ്രതീകിന്റെ അച്ഛൻ പ്രകാശ്ബാപ്പു പാട്ടീൽ അഞ്ചു തവണയും വസന്ത്ദാദാ പാട്ടീൽ ഒരു തവണയും സാംഗ്ലിയിൽനിന്നു ജയിച്ചിട്ടുണ്ട്.
സാംഗ്ലി സീറ്റില്ല, മുൻ കേന്ദ്രമന്ത്രി പ്രതീക് പാട്ടീൽ കോൺഗ്രസ് വിട്ടു
12:35 AM Mar 26, 2019 | Deepika.com