സിആർപിഎഫിനു മൈൻ പ്രതിരോധ വാഹനവും 30 സീറ്റ് ബസും
12:35 AM Mar 26, 2019 | Deepika.com
ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ സേനാനീക്കത്തിനായി സിആർപിഎഫ് മൈൻ പ്രതിരോധ വാഹനങ്ങളും 30 സീറ്റ് ബസുകളും വാങ്ങുന്നു. ബോംബ് നിർവീര്യമാക്കൽ വിഭാഗത്തിന്റെ അംഗബലം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. 54- 57 സീറ്റ് ബസുകളെ അപേക്ഷിച്ച് സൈനികരെ സുരക്ഷിതമായി എത്തിക്കാൻ ചെറിയ ബസുകൾക്കാവുമെന്ന നിഗമനത്തിലാണ് 30 സീറ്റ് ബസ് വാങ്ങുന്നതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.