ഗാസിയാബാദിൽ ബിഎസ്പി പ്രവർത്തകൻ കൊല്ലപ്പെട്ടു
12:35 AM Mar 26, 2019 | Deepika.com
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബിഎസ്പി പ്രവർത്തകനെ പ്രഭാതസവാരിക്കിടെ അജ്ഞാതസംഘം വെടിവച്ചു കൊലപ്പെടുത്തി. ഷബീർ സെയ്ദിയാണു കൊല്ലപ്പെട്ടത്. പോലീസ് ഹെഡ് കോൺസ്റ്റബിളായിരുന്ന ഇദ്ദേഹം ഇപ്പോൾ ഭൂമി ഇടപാടുകാരനാണ്. കാറിലെത്തിയ രണ്ടംഗ സംഘം ഷബീർ സെയ്ദിയെ മർദിച്ചശേഷം വെടിവച്ചു കൊല്ലുകയായിരുന്നു.