ന്യൂഡൽഹി:വയനാട്ടിൽ മത്സരിക്കാമെന്നു രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ലെന്നു കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം പി.സി. ചാക്കോ പറഞ്ഞു. രാഹുൽ ഗാന്ധി സമ്മതം അറിയിച്ചെന്ന പ്രചാരണം വസ്തുതാപരമായി ശരിയല്ല. രാഹുൽ അനുകൂലമായി പ്രതികരിച്ചെന്ന് കേരളത്തിലെ കോണ്ഗ്രസ് നേതാക്കൾ പറയുന്നുണ്ടെങ്കിൽ അതു ശരിയല്ല. അദ്ദേഹം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും ചാക്കോ പറഞ്ഞു.
ദക്ഷിണേന്ത്യയിൽ ഏതെങ്കിലും ഒരു സീറ്റിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കണമെന്നതു കോണ്ഗ്രസ് പ്രവർത്തകരുടെ ആഗ്രഹമാണ്. അതു രാഹുൽഗാന്ധിക്കു മുന്നിൽവയ്ക്കാം. അതല്ലാതെ മത്സരിക്കുമെന്ന തരത്തിൽ പ്രസ്താവന ഇറക്കുന്നതും പ്രതികരിക്കുന്നതും തെറ്റാണെന്നും പി.സി. ചാക്കോ പറഞ്ഞു.
രാഹുൽ സമ്മതം അറിയിച്ചിട്ടില്ലെന്നു പി.സി. ചാക്കോ
12:44 AM Mar 25, 2019 | Deepika.com