സൈനികക്യാന്പിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ജവാൻ മരിച്ചു
12:44 AM Mar 25, 2019 | Deepika.com
ജമ്മു: കാഷ്മീരിൽ കഠുവ ജില്ലയിലെ സൈനികക്യാന്പിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ജവാൻ മരിച്ചു. ഒരാൾക്കു പരിക്കേറ്റു. ഡാർജിലിംഗ് സ്വദേശിയായ നായിക് ദീപാങ്ക് തവാംഗ് ആണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം.