അഖിലേഷ് അസംഗഡിൽ

12:43 AM Mar 25, 2019 | Deepika.com
ല​​ക്നോ: സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ൻ അ​​ഖി​​ലേ​​ഷ് യാ​​ദ​​വ് കി​​ഴ​​ക്ക​​ൻ യു​​പി​​യി​​ലെ അ​​സം​​ഗ​​ഡ് മ​​ണ്ഡ​​ല​​ത്തി​​ൽ മ​​ത്സ​​രി​​ക്കും. മു​​ലാ​​യം സിം​​ഗ് യാ​​ദ​​വി​​ന്‍റെ സി​​റ്റിം​​ഗ് സീ​​റ്റാ​​ണി​​ത്. മു​​ലാ​​യം ഇ​​ത്ത​​വ​​ണ സു​​ര​​ക്ഷി​​ത​​മ​​ണ്ഡ​​ല​​മാ​​യ മെ​​യി​​ൻ​​പു​​രി​​യി​​ലാ​​ണ് മ​​ത്സ​​രി​​ക്കു​​ക. 2014ൽ ​​അ​​സം​​ഗ​​ഡി​​ലും മെ​​യി​​ൻ​​പു​​രി​​യി​​ലും വി​​ജ​​യി​​ച്ച മു​​ലാ​​യം അ​​സം​​ഗ​​ഡ് നി​​ല​​നി​​ർ​​ത്തു​​ക​​യാ​​യി​​രു​​ന്നു. മു​​തി​​ർ​​ന്ന നേ​​താ​​വാ​​യ അ​​സം ഖാ​​ൻ രാ​​പു​​രി​​ൽ മ​​ത്സ​​രി​​ക്കും.

സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി ഇ​​ന്ന​​ലെ പു​​റ​​ത്തി​​റ​​ക്കി​​യ 40 താ​​ര പ്ര​​ചാ​​ര​​ക​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ മു​​ലാ​​യം സിം​​ഗ് യാ​​ദ​​വി​​ന്‍റെ പേ​​രി​​ല്ലാ​​യിരുന്നു. സംഭവം വിവാദമായതോടെ ഇന്നലെ ഇദ്ദേഹത്തിന്‍റെ പേര് ഉള്‌പ്പെടുത്തുകയായിരുന്നു. അ​​ഖി​​ലേ​​ഷ് യാ​​ദ​​വ്, അ​​സം ഖാ​​ൻ, ഡിം​​പി​​ൾ യാ​​ദ​​വ്, ജ​​യാ ബ​​ച്ചൻ, രാം ​​ഗോ​​പാ​​ൽ യാ​​ദ​​വ് തു​​ട​​ങ്ങി​​യ​​വർ താ​​ര പ്ര​​ചാ​​ര​​ക​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. യു​​പി​​യി​​ൽ 19ഉം ​​മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ ഒ​​ന്നും ഉ​​ൾ‌​​പ്പെ​​ടെ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി ഇ​​തു​​വ​​രെ 20 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. യു​​പി​​യി​​ൽ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി 37 സീ​​റ്റി​​ലാ​​ണ് മ​​ത്സ​​രി​​ക്കു​​ക.