ന്യൂഡൽഹി: ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ മുൻ നേതാവ് കനയ്യകുമാർ ബിഹാറിലെ ബെഗുസരായി മണ്ഡലത്തിൽ സിപിഐ ടിക്കറ്റിൽ മത്സരിക്കും. ആർജെഡി നേതൃത്വം നല്കുന്ന മഹാസഖ്യത്തിൽ ഇടതുപാർട്ടികളെ ഉൾപ്പെടുത്തിയിരുന്നില്ല. സിപിഐ(എംഎൽ) കനയ്യകുമാറിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നു സിപിഐ നേതാവ് ഡി. രാജ പറഞ്ഞു.
വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടംപിടിക്കുന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിംഗാണു ബെഗുസരായിയിൽ ബിജെപി സ്ഥാനാർഥി. മഹാസഖ്യത്തിന്റെ സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഭൂമിഹാർ വിഭാഗക്കാരുടെ സ്വാധീനമണ്ഡലമാണ് ബെഗുസരായി. ഗിരിരാജ് സിംഗും കനയ്യകുമാറും ഭൂമിഹാർ വിഭാഗക്കാരാണ്.
കനയ്യകുമാർ ബെഗുസരായിയിൽ
12:43 AM Mar 25, 2019 | Deepika.com