ഓട്ടോ ഡ്രൈവറെ തല്ലിക്കൊന്നു, മൂന്നു പേർക്കെതിരേ കേസ്
12:43 AM Mar 25, 2019 | Deepika.com
പാൽഘർ: മഹാരാഷ്ട്രയിൽ നലസോപാര ജില്ലയിലെ പ്രഗതി നഗറിൽ ഓട്ടോ ഡ്രൈവർ നസീം ഷേഖി(38)നെ തല്ലിക്കൊന്ന സംഭവത്തിൽ മൂന്നുപേർക്കെതിരേ പോലീസ് കേസെടുത്തു. അഹമ്മദാബാദ്-മുംബൈ ഹൈവേയിൽ 23നു വെളുപ്പിനായിരുന്നു സംഭവം. ഓട്ടോയുമായി വീട്ടുലേക്കു പോയ നസീമിനെ ചിൻചോട്ടിയിൽ പ്രതികളായ മൂന്നുപേരും തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. വഴിയാത്രക്കാരും മർദിച്ചു. പരിക്കേറ്റ ഷേക്ക് സംഭവസ്ഥലത്തുതന്നെ മരിച്ചു.