ന്യൂഡൽഹി: രാജ്യത്തെ ആദ്യ ലോക്പാൽ ആയി സുപ്രീംകോടതിയിൽനിന്നു വിരമിച്ച ജസ്റ്റീസ് പിനാകി ചന്ദ്ര ഘോഷ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
1997-ൽ കൽക്കട്ട ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റീസ് ഘോഷ്, 2013-ൽ സുപ്രീം കോടതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രപ്രദേശ് ചീഫ് ജസ്റ്റീസായിരിക്കെ, ഇദ്ദേഹമാണ് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയെ അഴിമതിക്കേസിൽ ശിക്ഷിച്ചത്. ഒരു വനിതാ ജഡ്ജി അടക്കം നാലു മുൻ ഹൈക്കോടതി ജഡ്ജിമാരും നാലു മുതിർന്ന മുൻ ഉദ്യോഗസ്ഥരും ലോക്പാൽ പാനലിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതിയാണു ലോക്പാൽ നിയമനത്തിനുള്ള നടപടികൾ പൂർത്തിയാക്കിയത്.
ലോക്പാലായി ജസ്റ്റീസ് പി.സി. ഘോഷ് സത്യപ്രതിജ്ഞ ചെയ്തു
01:04 AM Mar 24, 2019 | Deepika.com