കർണാടക മന്ത്രി ശിവല്ലി അന്തരിച്ചു
12:28 AM Mar 23, 2019 | Deepika.com
ബംഗളൂരു: കർണാടക മുനിസിപ്പൽ ഭരണവകുപ്പ് മന്ത്രിയും കോൺഗ്രസ് നേതാവുമായ സി.എസ്. ശിവല്ലി(56) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ധർവാഡ് ജില്ലയിലെ കുൻഡ്ഗോൾ മണ്ഡലത്തിൽനിന്നു മൂന്നു തവണ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.