പുതുച്ചേരി: കേരളത്തിലെ മാഹിയുൾപ്പെടുന്ന പുതുച്ചേരി ലോക്സഭാ മണ്ഡലത്തിൽ യുപിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന കോൺഗ്രസ് നേതാവ് വി. വൈദ്യലിംഗം പത്രിക സമർപ്പിച്ചു. പുതുച്ചേരിയിലെ സംസ്ഥാന കോൺഗ്രസ് ഓഫീസിൽനിന്ന് ആയിരക്കണക്കിന് പാർട്ടിപ്രവർത്തകരോടൊപ്പം റാലിയായാണ് ജില്ലാ കളക്ടറുടെ ഓഫീസിലെത്തിയത്.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ പി. അരുൺ മുമ്പാകെയാണ് വൈദ്യലിംഗം പത്രിക സമർപ്പിച്ചത്. സ്ഥാനാർഥിയോടൊപ്പം മന്ത്രി എ. നമശിവായം (കോൺഗ്രസ്), ആർ. ശിവ എംഎൽഎ (ഡിഎംകെ), ടി. മുരുകൻ (സിപിഎം), ആർ. വിശ്വനാഥൻ (സിപിഐ) എന്നിവരുമുണ്ടായിരുന്നു. നിയമസഭാ സ്പീക്കറായിരുന്ന വൈദ്യലിംഗം ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതിനെത്തുടർന്ന് ഇന്നലെ രാജിവച്ചിരുന്നു. മുൻ മുഖ്യമന്ത്രികൂടിയാണ് വൈദ്യലിംഗം.
പുതുച്ചേരിയിൽ വി. വൈദ്യലിംഗം പത്രിക സമർപ്പിച്ചു
12:28 AM Mar 23, 2019 | Deepika.com