ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ മുദാസീർ ഖാന്റെ അനുയായിയും ജയ്ഷ് ഇ മുഹമ്മദ് ഭീകരനുമായ സജ്ജദ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. പുൽമാവ സ്വദേശിയായ സജ്ജദ് (27) ആക്രമണ ആസൂത്രണത്തിൽ പങ്കാളിയായിരുന്നെന്നും സംശയമുണ്ട്. ലജ്പത് റായി മാർക്കറ്റ് പരിസരത്ത് നിന്ന് വ്യാഴാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മുദാസീറിന്റെ നിർദേശമുനുസരിച്ച് സജ്ജദ് ഡൽഹിയിൽ പുതപ്പുകച്ചവടക്കാരനായി ഒളിവിൽ കഴിയുകയായിരുന്നു. ജമ്മു കാഷ്മീരിൽ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ മുദാസിർ കൊല്ലപ്പെട്ടിരുന്നു.
പുൽവാമ സൂത്രധാരന്റെ അനുയായി അറസ്റ്റിൽ
12:28 AM Mar 23, 2019 | Deepika.com