ഗ്രനേഡ് ആക്രമണം: കാഷ്മീരിൽ രണ്ടു പോലീസുകാർക്ക് പരിക്ക്
12:40 AM Mar 22, 2019 | Deepika.com
ശ്രീനഗർ: ബാരാമുള്ള ജില്ലയിലെ സോപോർ ടൗണിൽ പോലീസുകാർക്ക് നേർക്ക് ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ മെയിൽ ചൗക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർ അടക്കം രണ്ടു പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.