ലഖിംപുർ ഖേരി: ഹോളി ആഘോഷത്തിനിടെ പാർട്ടി ഓഫീസിലെത്തിയ ബിജെപി എംഎൽഎയ്ക്കു വെടിയേറ്റു. ലഖിംപുർ നിയമസഭാംഗം യോഗേഷ് വർമയ്ക്കാണു വെടിയേറ്റത്. കാലിലാണു വെടിയേറ്റതെന്നും പരിക്ക് ഗുരതരമല്ലെന്നും പോലീസ് സൂപ്രണ്ട് പൂനം പറഞ്ഞു. പ്രതിക്കായി തെരച്ചിൽ നടത്തിവരികയാണെന്നു പോലീസ് പറഞ്ഞു.
എന്നാൽ, ബിജെപിയുടെ ജില്ലാ പാർട്ടി ഓഫീസിൽ യോഗേഷ് പ്രത്യേക യോഗം വിളിച്ചുകൂട്ടിയിരുന്നെന്നും ഓഫീസിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് വെടിയേറ്റതെന്നും ജില്ലാ കളക്ടർ എസ്. സിംഗ് പറഞ്ഞു. എംഎൽഎയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.
ഹോളിക്കിടെ ബിജെപി എംഎൽഎയ്ക്കു വെടിയേറ്റു
12:40 AM Mar 22, 2019 | Deepika.com