അണ്ണാ ഡിഎംകെ എംഎൽഎ കനകരാജ് അന്തരിച്ചു
12:40 AM Mar 22, 2019 | Deepika.com
കോയന്പത്തൂർ: തമിഴ്നാട്ടിലെ അണ്ണാ ഡിഎംകെ എംഎൽഎ കനകരാജ്(64) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. സുലുർ മണ്ഡലത്തിലെ എംഎൽഎയാണ് ഇദ്ദേഹം. ഇന്നലെ രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കേ കനകരാജ് കുഴഞ്ഞുവീഴുകയായിരുന്നു. കനകരാജിന്റെ മരണത്തോടെ അണ്ണ ഡിഎംകെയുടെ അംഗസംഖ്യ 113 ആയി.