ചെന്നൈ: ചെന്നൈയിലെ വനിതാ കോളജിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിദ്യാർഥിനികളുമായി സംവദിച്ചതിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമുണ്ടായിട്ടില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ പ്രസംഗത്തിന്റെ വിശദാംശങ്ങൾ കമ്മീഷൻ പരിശോധിക്കുന്നുമുണ്ട്. കോൺഗ്രസ് അധ്യക്ഷന്റെ പരിപാടിക്കു ചെന്നൈ സ്റ്റെല്ലാ മാരീസ് കോളജ് അനുമതി നൽകിയതിൽ ചട്ടലംഘനം നടന്നിട്ടില്ലെന്നു ജില്ലാ ഇലക്ടറൽ ഓഫീസർ (ഡിഇഒ) റിപ്പോർട്ട് നൽകിയതായി തമിഴ്നാട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സത്യവ്രത സാഹു പറഞ്ഞു. അനുമതിയോടെയു പരിപാടി നടന്നതെന്നും അതിനാൽ ചട്ടലംഘനമില്ലെന്നുമാണു ഡിഇഒയുടെ റിപ്പോർട്ട്.
അതേസമയം, രാഹുലിന്റെ പ്രസംഗം വിശദമായി പരിശോധിക്കുകയാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കോളജിലെ പരിപാടിക്ക് അനുമതി ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട് സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു.
രാഹുൽഗാന്ധിയുടെ സംവാദം: ചട്ടലംഘനമല്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ
12:40 AM Mar 22, 2019 | Deepika.com