ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു ബിഎസ്പി അധ്യക്ഷ മായാവതി. നിലവിലെ സാഹചര്യങ്ങളും പാർട്ടി താത്പര്യവും മുൻനിർത്തിയാണു മത്സരരംഗത്തുനിന്നു വിട്ടുനിൽക്കുന്നതെന്നു മായാവതി പറഞ്ഞു. ഭാവിയിൽ മത്സരിക്കണമെന്നു തോന്നിയാൽ ഒരു സീറ്റ് കണ്ടെത്താൻ വിഷമമില്ലെന്നു മായാവതി കൂട്ടിച്ചേർത്തു.
യുപിയിലെ എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യത്തിന് ഒരു കോട്ടവും സംഭവിക്കാൻ ആഗ്രഹിക്കുന്നില്ല. ഞാൻ മത്സരിച്ചാൽ പ്രവർത്തകരുടെ ശ്രദ്ധ എന്റെ മണ്ഡലത്തിലേക്കാകും. അതു മറ്റു മണ്ഡലങ്ങളിലെ പ്രചാരണത്തെ ബാധിക്കും. ഓരോ സീറ്റിലും വിജയിക്കുകയെന്നതാണ് എന്റെ വ്യക്തിപരമായ വിജയത്തേക്കാൾ പ്രാധാന്യമുള്ളത്. -മായാവതി പറഞ്ഞു.
മായാവതി മത്സരിക്കുന്നില്ല
12:28 AM Mar 21, 2019 | Deepika.com