പനാജി: ഗോവയിൽ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഇന്നു വിശ്വാസവോട്ട് തേടും. തിങ്കളാഴ്ച രാത്രിയാണു പ്രമോദ് സാവന്തും രണ്ട് ഉപമുഖ്യമന്ത്രിമാരുൾപ്പെടെ 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.
സർക്കാരിന് 21 എംഎൽഎമാരുടെ പിന്തുണയുണ്ട്. ബിജെപി-12, ജിഎഫ്പി-3, എംജിപി-3, സ്വതന്ത്രർ-3 എന്നിങ്ങനെയാണു സർക്കാരിനെ പിന്തുണയ്ക്കുന്നവർ. പ്രതിപക്ഷത്ത് കോൺഗ്രസിന് 14ഉം എൻസിപിക്ക് ഒരു അംഗവുമുണ്ട്. 40 അംഗ സഭയിൽ ഇപ്പോൾ 36 അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 19 പേരുടെ പിന്തുണയാണ്.
ഗോവയിലെ പുതിയ സർക്കാർ ഇന്നു വിശ്വാസവോട്ട് തേടും
12:19 AM Mar 20, 2019 | Deepika.com