ത്രിപുര ബിജെപി വൈസ് പ്രസിഡന്റ് കോൺഗ്രസിൽ ചേർന്നു
12:19 AM Mar 20, 2019 | Deepika.com
അഗർത്തല: ത്രിപുര ബിജെപി വൈസ് പ്രസിഡന്റ് സുബൽ ഭൗമിക് ഉൾപ്പെടെ മൂന്നു പ്രമുഖ ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നു. മുതിർന്ന നേതാവ് പ്രകാശ് ദാസ്, ബിജെപി കർഷക മോർച്ച വൈസ് പ്രസിഡന്റ് പ്രേംതോഷ് ദേബ്നാഥ് എന്നിവരാണു കോൺഗ്രസിൽ ചേർന്ന മറ്റു നേതാക്കൾ. 2014ലാണ് സുബൽ ഭൗമിക് ബിജെപിയിൽ ചേർന്നത്. സിപിഎം നേതാവും കൈലാഷ്ഷഹർ മുനിസിപ്പൽ കൗൺസിൽ അംഗവുമായ ദേബാശിഷ് സെന്നും കോൺഗ്രസിൽ ചേർന്നു.