പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കരുടെ മൃതദേഹം ഔഗ്യോഗിക ബഹുമതികളോടെ മിരാമർ ബീച്ചിലെ ശ്മശാനത്തിൽ സംസ്കരിച്ചു. പരീക്കറുടെ ഇളയ മകൻ ഉത്പലാണു ചിതയ്ക്കു തീകൊളുത്തിയത്. ഇന്നലെ രാവിലെ കലാ അക്കാഡമിയിൽ പൊതുദർശനത്തിനു വച്ച മുൻ പ്രതിരോധ മന്ത്രികൂടിയായ പരീക്കരുടെ മൃതദേഹത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്തിമോപചാരം അർപ്പിച്ചു.
ബിജെപി അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാർ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരുൾപ്പെടെ ആയിരക്കണക്കിനാളുകൾ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. കലാ അക്കാഡമിയിൽനിന്ന് ഉച്ചകഴിഞ്ഞ് പുഷ്പാലംകൃതമായ വാഹനത്തിൽ ആയിരങ്ങളുടെ അകടന്പടിയോടെയാണ് മൃതദേഹം മീരാമർ ബീച്ചിലെത്തിച്ചത്.
പരീക്കർക്കു ഗോവ വിടചൊല്ലി
12:26 AM Mar 19, 2019 | Deepika.com