ചിന്മയി റോയി അന്തരിച്ചു
12:26 AM Mar 19, 2019 | Deepika.com
കോൽക്കത്ത: ഹാസ്യകഥാപാത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ബംഗാളിലെ മുതിർന്ന സിനിമാനടൻ ചിന്മയി റോയി (79)അന്തരിച്ചു. 1940 ൽ ബംഗ്ലാദേശിലെ കുമിലയിൽ ജനിച്ച ചിന്മയി അറുപതുകളിലാണ് വെള്ളിത്തിരയിലെത്തിയത്. സത്യജിത് റായിയുടെ കുട്ടികളുടെ ചിത്രമായ ഗൂപ്പി ഗയിനേ ബാഘാ ബൈനെ, 1980 ൽ പുറത്തിറങ്ങിയ ചാർമൂർത്തി എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.