മുംബൈ: മുതിർന്ന മാധ്യമപ്രവർത്തകനും വിഖ്യാത പരിസ്ഥിതി പ്രവർത്തകനുമായ ഡാരിയൽ ഡി മോണ്ടെ(74)അന്തരിച്ചു. ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്സ്പ്രസ് ദിനപത്രങ്ങളുടെ മുംബൈ റെസിഡന്റ് എഡിറ്ററായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡാരിയലിന്റെ നിര്യാണത്തിൽ മുൻ കേന്ദ്രമന്ത്രി ജയ്റാം രമേശ് അനുശോചിച്ചു. ഡാരിയലുമായി മുപ്പതുവർഷമായി അടുത്തപരിചയമുണ്ടെന്നും പരിസ്ഥിതി സംബന്ധിയായ ഡാരിയലിന്റെ ഗവേഷണങ്ങൾ സർക്കാരിന്റെ പരിസ്ഥിതി നയത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും ജയ്റാം രമേശ് പറഞ്ഞു.
മുതിർന്ന മാധ്യമപ്രവർത്തകൻ ഡാരിയൽ ഡി മോണ്ടെ അന്തരിച്ചു
01:16 AM Mar 18, 2019 | Deepika.com