പബ്ജി കളിച്ച യുവാക്കൾക്കു ദാരുണാന്ത്യം
01:16 AM Mar 18, 2019 | Deepika.com
മുംബൈ: മഹാരാഷ്ട്രയിൽ പബ്ജി വീഡിയോ ഗെയിം കളിച്ച യുവാക്കൾക്കു ദാരുണാന്ത്യം. പബ്ജി കളിക്കുന്നതിനിടെ ട്രെയിൻ തട്ടിയാണ് യുവാക്കൾ മരിച്ചത്. നാഗേഷ് ഗോർ, സ്വപ്നിൽ അന്നപൂർണ എന്നിവരാണ് മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ മരിച്ചത്.ഹൈദരാബാദ്-അജ്മീർ ട്രെയിൻ തട്ടിയാണ് യുവാക്കൾ മരിച്ചതെന്നു പോലീസ് പറഞ്ഞു.