ഹൈദരാബാദ്: തെലുങ്കാനയിൽ ടിആർഎസിലേക്കുള്ള കോൺഗ്രസ് എംഎൽഎമാരുടെ ഒഴുക്ക് തുടരുന്നു. ഇന്നലെ കോതഗുണ്ടം എംഎൽഎ വാനമ വെങ്കടേശ്വര റാവു ടിആർഎസിൽ ചേർന്നു. കോൺഗ്രസ് വിടുന്ന എട്ടാമത്തെ എംഎൽഎയാണു റാവു.
19 സീറ്റുകളിലായിരുന്നു കോൺഗ്രസ് ജയിച്ചത്. മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടിയാണു താൻ ടിആർഎസിൽ ചേർന്നതെന്നു വെങ്കടേശ്വര റാവു പറഞ്ഞു. നേരത്തെ അത്രം സക്കു, രേഗ കാന്ത റാവു, ഹരിപ്രിയ നായിക്, ലിംഗയ്യ, പി. സബിത ഇന്ദ്ര റെഡ്ഡി, ഡി. സുധീർ റെഡ്ഡി, ഉപേന്ദർ റെഡ്ഡി എന്നീ കോൺഗ്രസ് എംഎൽഎമാർ ടിആർഎസിലേക്കു കൂറുമാറിയിരുന്നു. എട്ടു പേർ മറുകണ്ടം ചാടിയതോടെ കോൺഗ്രസിന് മുഖ്യപ്രതിപക്ഷമെന്ന പദവി നഷ്ടമാകും. 119 അംഗ സഭയിൽ 12 പേരുണ്ടെങ്കിലേ മുഖ്യ പ്രതിപക്ഷമെന്ന പദവിയും പ്രതിപക്ഷനേതാവ് പദവിയും ലഭിക്കൂ.
എട്ടാമത്തെ എംഎൽഎയും പോയി; തെലുങ്കാനയിൽ ടിആർഎസിലേക്കു കോൺഗ്രസിൽ നിന്ന് ഒഴുക്ക്
12:52 AM Mar 18, 2019 | Deepika.com