ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപിയാനിൽ വനിതാ പോലീസ് ഓഫീസറെ ഭീകരർ വധിച്ചു. ഷോപിയാനിലെ വിഹിൽ ഗ്രാമവാസിയായ ഖുശ്ബു എന്ന യുവതിയെയാണു വധിച്ചത്. വീടിനു പുറത്തുനിൽക്കുന്പോൾ വെടിയേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുരക്ഷാസേന ഉടൻ സ്ഥലത്തെത്തി തെരച്ചിൽ നടത്തി. ഒരു ദശകത്തിനിടെ ആദ്യമായാണ് സംസ്ഥാനത്തു വനിതാ പോലീസ് ഓഫീസർക്കു നേരേഭീകരർ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസം പുൽവാമയിൽ മുൻ സ്പെഷൽ പോലീസ് ഓഫീസറെ ഭീകരർ വെടിവച്ചുകൊന്നിരുന്നു. ആഷിക് അഹമ്മദ് നായിക് എന്ന സൈനികനെ പിംഗ്ലീന മേഖലയിൽ ഭീകരർ വെടിവച്ചുകൊല്ലുകയായിരുന്നു.
ജമ്മു കാഷ്മീരിൽ വനിതാ പോലീസ് ഓഫീസറെ ഭീകരർ വധിച്ചു
01:55 AM Mar 17, 2019 | Deepika.com