ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ.
താങ്കിബാൽ മേഖലയിൽ ശനിയാഴ്ച ഉച്ചയോടെ തുടങ്ങിയ ഏറ്റുമുട്ടൽ ഇന്നലെ രാത്രിയും തുടർന്നു. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ശനിയാഴ്ച ഉച്ചയോടെയാണു ജമ്മു കാഷ്മീർ പോലീസിന്റെ പ്രത്യേക ദൗത്യസംഘവും രാഷ്ട്രീയ റൈഫിൾസും സിആർപിഎഫും മേഖല വളഞ്ഞു പരിശോധന നടത്തിയത്. ഇതോടെ ഒളിസങ്കേതത്തിൽ നിന്നു ഭീകരർ വെടിയുതിർത്തു. സുരക്ഷാസേനാംഗങ്ങൾ ശക്തമായ പ്രത്യാക്രമണം നടത്തി. കൂടുതൽ സേനസ്ഥലത്തെത്തി പ്രദേശം വളഞ്ഞിട്ടുണ്ട്.
കുൽഗാമിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടലിൽ
01:55 AM Mar 17, 2019 | Deepika.com