ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചു കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി.
ജമ്മു കാഷ്മീരിലെ പുൽവായിൽ സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച സമയത്തു കോർബെറ്റ് ദേശീയ പാർക്കിൽ കാമറകൾക്കുമുന്നിൽ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് രാഹുൽ ഗാന്ധി ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പു പ്രചാരണം ഉദ്ഘാടനം ചെയ്തു പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പാവങ്ങൾക്കു പ്രതിമാസ മിനം വരുമാനം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പുൽവാമ ആക്രമണം നടന്നയുടൻ സർക്കാരിനും രാജ്യത്തിനുമൊപ്പമാണെന്നു കോൺഗ്രസ് പ്രതികരിച്ചു. എല്ലാം പരിപാടികളും ഞാൻ റദ്ദാക്കി. എല്ലാവർക്കും അറിയുന്ന പോലെ ജവാന്മാർ വീരമൃത്യു വരിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നര മണിക്കൂർ നാഷണൽ ജ്യോഗ്രഫിക്കിന്റെ ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നു. - പരേഡ് ഗ്രൗണ്ടിലെ തെരഞ്ഞെടുപ്പു സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ.
കാമറകൾക്കു മുന്നിലെ മോദിയെ കടന്നാക്രമിച്ച് രാഹുൽ
01:14 AM Mar 17, 2019 | Deepika.com