ന്യൂഡൽഹി: ഉത്തർപ്രദേശിൽ അപ്നാദൾ (കൃഷ്ണപട്ടേൽ വിഭാഗം) കോൺഗ്രസുമായി സഖ്യമുണ്ടാക്കി. ദളിനു മൂന്നു സീറ്റ് നല്കും. കുർമി സമുദായത്തിൽ വലിയ സ്വാധീനമുള്ള പാർട്ടിയാണ്.
കഴിഞ്ഞതവണ ബിജെപി സഖ്യത്തിലായിരുന്ന പാർട്ടി രണ്ടു സീറ്റ് നേടി- മിർസാപൂരും പ്രതാപ്ഗഡും.
മിർസാപുരിൽ ജയിച്ച അനുപ്രിയ പട്ടേൽ കൃഷ്ണയുടെ മകളാണ്. അനുപ്രിയ കേന്ദ്രമന്ത്രിയായി. അനുപ്രിയ വിഭാഗം ഇപ്പോഴും ബിജെപിയുടെ കൂടെയാണ്. അവർ രണ്ടു സീറ്റിൽ മത്സരിക്കും. കൃഷ്ണപട്ടേൽ വിഭാഗത്തിനു ബസ്തി, ഗോണ്ട സീറ്റുകളാണു കിട്ടുക. കൃഷ്ണയുടെ ഇളയ മകളുടെ ഭർത്താവ് പങ്കജ് ചന്ദേൽ കോൺഗ്രസിൽ ചേർന്നു. കൃഷ്ണയുടെ പരേതനായ ഭർത്താവ് സോനെലാൽ പട്ടേലാണു പാർട്ടി സ്ഥാപിച്ചത്.
അപ്നാദൾ (കൃഷ്ണപട്ടേൽ) കോൺഗ്രസിനൊപ്പം
01:14 AM Mar 17, 2019 | Deepika.com