മംഗളൂരു: സമുദ്രഗവേഷണ കപ്പലിൽ അഗ്നിബാധ. മംഗളൂരുവിൽനിന്ന് 35 നോട്ടിക്കൽ മൈൽ അകലെ ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സാഗർ സമ്പദ എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. 16 ഗവേഷകരടക്കം 46 പേർ കപ്പലിലുണ്ടായിരുന്നു. ആർക്കും പരിക്കില്ലെന്ന് ഇന്ത്യൻ തീരസംരക്ഷണസേന കർണാടക കമാൻഡർ എസ്.എസ്. ദസീല അറിയിച്ചു.
എട്ട് കംപാർട്ട്മെന്റുകളിൽ തീപടർന്നു. അപായസന്ദേശം നല്‍കിയതിനെത്തുടർന്ന് തീരസംരക്ഷണസേനയുടെ രണ്ടു കപ്പലുകലും അടുത്തുള്ള ചരക്കുകപ്പലുകളും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. തീയണച്ചതിനെ തുടർന്ന് കൂടുതൽ പരിശോധനകൾക്കായി കപ്പൽ മംഗളൂരു തീരത്തെത്തിച്ചു.
ഗവേഷണക്കപ്പലിന് തീപിടിച്ചു; ആളപായമില്ല
01:14 AM Mar 17, 2019 | Deepika.com