ന്യൂഡൽഹി: കർഷകർക്കു ധനസഹായം നല്കുന്ന പിഎം -കിസാൻ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും. ആദ്യഗഡുവായ 2000 രൂപ ഇന്നുതന്നെ ഒരു കോടിയിലേറെ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു നല്കും.മൊത്തം 12 കോടി പേർക്കു പ്രധാനമന്ത്രി കിസാൻ സമ്മാനനിധിയിൽനിന്നു പണം ലഭിക്കാൻ അർഹതയുണ്ട്.
ഇതിനകം രേഖകൾ അപ്ലോഡ് ചെയ്തത് ഒരു കോടിയിൽപരം പേരാണ്. ഇവർക്ക് ഇന്നുതന്നെ പണം അക്കൗണ്ടിൽ എത്തും. മൂന്നു ദിവസത്തിനകം വേറെ ഒരു കോടി പേർക്കുകൂടി പണം നല്കും.
ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന്റെ ഇദ്ഘാടനം ഇന്നു നിർവഹിക്കും.വർഷത്തിൽ മൂന്നു തവണയായി 6000 രൂപയാണ് ഒരു കർഷകനു കിട്ടുക. രണ്ടു ഹെക്ടർ വരെ ഭൂമിയുള്ളവർക്കാണ് അർഹത.
പ്രധാനമന്ത്രി കിസാൻ സമ്മാനനിധി ഉദ്ഘാടനവും ആദ്യഗഡുവും ഇന്ന്
12:21 AM Feb 24, 2019 | Deepika.com