യുപിയിൽ സ്ഫോടനം: 13 പേർ മരിച്ചു
12:19 AM Feb 24, 2019 | Deepika.com
ബദോഹി: ഉത്തർപ്രദേശിലെ ബദോഹിയിൽ വ്യാപാരകേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു. ആറുപേർക്കു പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയാണ് റോഹ്ത ബസാറിലെ ഒരു കടയിൽ സ്ഫോടനമുണ്ടായത്. ഇതേത്തുടർന്നു പ്രദേശത്തെ മൂന്നുകെട്ടിടങ്ങൾ നിലംപതിച്ചു. കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെത്തുടർന്നു ശനിയാഴ്ച രാത്രിയും പരിശോധന തുടരുകയാണ്.