വിശാഖപട്ടണത്ത് 1813 കിലോ കഞ്ചാവ് പിടിച്ചു
12:19 AM Feb 24, 2019 | Deepika.com
വിശാഖപട്ടണം: ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്നു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻറലിജൻസ് (ഡിആർഐ) 1,813 കിലോ കഞ്ചാവ് പിടികൂടി. 2.7 കോടി രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. ആംബുലൻസിൽ കടത്തിയ കഞ്ചാവാണ് പിടിച്ചെടുത്തത്.അനധികൃതമായി ആംബുലൻസിൽ കഞ്ചാവ് കടത്തിയതിനു ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തതായും ഡിആർഐ അറിയിച്ചു. രഹസ്യ വിവരത്തെത്തുടർന്നു നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്.