വില്ലുപുരം: തമിഴ്നാട്ടിലെ വില്ലുപുരത്തുനിന്നുള്ള ലോക്സഭാംഗം എസ്. രാജേന്ദ്രൻ കാറപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഡ്രൈവർക്കും ബന്ധുകൂടിയായ സഹായിക്കും പരിക്കേറ്റു.
അറുപത്തിരണ്ടുകാരനായ അണ്ണാ ഡിഎംകെ നേതാവ് സഞ്ചരിച്ച കാർ ശനിയാഴ്ച പുലർച്ചെയാണു ദിണ്ഡിവനത്തിനു സമീപം അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടമായ കാർ നിർമാണത്തിലിരുന്ന മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ എംപിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പരിക്കേറ്റ ഡ്രൈവറും, സഹായിയും വില്ലുപുരത്തെ മുണ്ടിയംപക്കം ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
അണ്ണാ ഡിഎംകെ എംപി കാറപകടത്തിൽ മരിച്ചു
12:19 AM Feb 24, 2019 | Deepika.com