ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ കാഷ്മീരികൾക്കു നേരേയുണ്ടായ ആക്രമണ സംഭവങ്ങളിൽ കർശന നടപടികളെടുക്കാൻ കേന്ദ്രത്തോടും 11 സംസ്ഥാന സർക്കാരുകളോടും സുപ്രീംകോടതി നിർദേശം. ആക്രമണ സംഭവങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നോട്ടീസും അയച്ചു.
നടപടികൾ ഏകോപിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരു നോഡൽ ഓഫീസറെ നിയമിക്കണം. ആൾക്കൂട്ട ആക്രമണം പോലെയുള്ള നടപടികളാണ് നടക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി.
കാഷ്മീരികളെ സംരക്ഷിക്കാൻ കടുത്ത നടപടിക്ക് സുപ്രീംകോടതി
12:36 AM Feb 23, 2019 | Deepika.com