പ്രമുഖ തെലുങ്ക് സംവിധായകൻ കോഡി രാമകൃഷ്ണ അന്തരിച്ചു
12:36 AM Feb 23, 2019 | Deepika.com
ഹൈദരാബാദ്: പ്രമുഖ തെലുങ്കു സിനിമാ സംവിധായകൻ കോഡി രാമകൃഷ്ണ അന്തരിച്ചു.ശ്വാസതടസത്തെത്തുടർന്ന് വ്യാഴാഴ്ച ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമകൃഷ്ണയുടെ ആരോഗ്യനില ഇന്നലെ രാവിലെ വഷളാവുകയായിരുന്നു. ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം.1982 ൽ പുറത്തിറങ്ങിയ ഇന്തലോ രാമയ്യ വീഥികോ കൃഷ്ണയ്യയാണ് ആദ്യ ചിത്രം. മുപ്പതു വർഷത്തിനിടെ അൻജി, ഭാരത് ബന്ദ്, ശ്രീനിവാസ കല്യാണം തുടങ്ങി നൂറിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു.