ന്യൂഡൽഹി: കാഷ്മീർ ഇന്ത്യയുടെ ഭാഗമാണെന്നു പറയുന്നവർക്ക് കാഷ്മീരികളെ അങ്ങനെ കാണാൻ കഴിയാത്തതു പരിതാപകരവും അത്യന്തം മനോവ്യഥയുണ്ടാക്കുന്നതുമാണെന്നു മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം.
കാഷ്മീരിൽനിന്നുള്ള വസ്തുക്കൾ ബഹിഷ്കരിക്കണമെന്നും വിനോദസഞ്ചാരികളായി ആരും അവിടെ പോകരുതെന്നുമുള്ള മേഘാലയ ഗവർണർ തഥാഗത റോയിയുടെ പ്രസ്താവനയോടു ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു ചിദംബരം. അതേസമയം കാഷ്മീർ താഴ്വരയിലുള്ളവർക്ക് യാതൊരുവിധ ഭീഷണിയുമില്ലെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ മറുപടി യാ യി പറഞ്ഞു.
കാഷ്മീരികളെ ഇന്ത്യൻ പൗരന്മാരായി കാണാത്ത അവസ്ഥ പരിതാപകരം: ചിദംബരം
12:29 AM Feb 22, 2019 | Deepika.com