മുംബൈ: മഹാരാഷ്ട്രയിൽ ഈ വർഷം അവസാനം നടക്കുന്ന നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കുവയ്ക്കാൻ ബിജെപി സമ്മതിച്ചെന്നു ശിവസേന നേതാവും മന്ത്രിയുമായ രാംദാസ് കദം. ബിജെപിയുമായി സഖ്യം രൂപവത്കരിക്കാൻ ഇതാണു കാരണമെന്നും നാനാർ റിഫൈനറി പദ്ധതി ഉപേക്ഷിക്കാനും ബിജെപി സമ്മതിച്ചെന്നും കദം പറഞ്ഞു. വാഗ്ദാനം പാലിക്കാൻ ബിജെപി തയാറായില്ലെങ്കിൽ സഖ്യം അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇദ്ദേഹത്തിന്റെ പരാതിപ്രകാരം ഗണേഷിനെതിരേ കൊലപാതകശ്രമത്തിനു പോലീസ് കേസെടുത്തിരുന്നു. അറസ്റ്റ് ഭയന്ന് ബജറ്റ് സമ്മേളനത്തിന് ഗണേഷ് എത്തിയിരുന്നില്ല. ബിജെപിയുടെ ചാക്കിട്ടുപിടിത്തം തടയാനായിരുന്നു എംഎൽഎമാരെ റിസോർട്ടിൽ പാർപ്പിച്ചിരുന്നത്.
മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാൻ ബിജെപിക്കു സമ്മതം: ശിവസേന
12:52 AM Feb 21, 2019 | Deepika.com