ന്യൂഡൽഹി: പ്രമുഖ ഹിന്ദി എഴുത്തുകാരൻ നാംവർ സിംഗ്(92) അന്തരിച്ചു. കവി, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായ നാംവർ സിംഗിന്റെ അന്ത്യം ഡൽഹി എയിംസിലായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു.
ഛായാവാദ്, ഇതിഹാസ് ഓർ ആലോചന, കഹാനി നയി കഹാനി, ദൂസരി പരന്പര കി ഖോജ് തുടങ്ങിയവയാണു നാംവർ സിംഗിന്റെ പ്രമുഖ രചനകൾ. 1926 ജൂലൈ 28ന് വാരണാസിയിലെ ജിയാൻപുർ ഗ്രാമത്തിലായിരുന്നു സിംഗിന്റെ ജനനം. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽനിന്നു ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയ നാംവർ സിംഗ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ജോധ്പുർ യൂണിവേഴ്സിറ്റി, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. നാംവർ സിംഗിന്റെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി തുടങ്ങിയവർ അനുശോചനം അറിയിച്ചു.
പ്രമുഖ ഹിന്ദി എഴുത്തുകാരൻ നാംവർ സിംഗ് അന്തരിച്ചു
12:52 AM Feb 21, 2019 | Deepika.com