ഏറ്റുമുട്ടലിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ജവാൻ മരിച്ചു
12:52 AM Feb 21, 2019 | Deepika.com
ശ്രീനഗർ: കാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ജവാൻ മരണത്തിനു കീഴടങ്ങി. പരിക്കേറ്റ നായിക് സന്ദീപ്കുമാർ ആണു മരിച്ചത്. പുൽവാമയിൽ ഫെബ്രുവരി 12ന് നടന്ന ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിച്ചിരുന്നു. ഒരു ഭീകരൻ കൊല്ലപ്പെട്ടു.